Connect with us

Ongoing News

സദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി

Published

|

Last Updated

ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ വിമതര്‍ ജഡ്ജിയെ വധിച്ചു. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ ആണ് വിമതര്‍ വധിച്ചത്. വടക്കന്‍ ഇറാഖ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടെയാണ് ജഡ്ജി റൗഫ് റഷീദ് അബ്ദുല്‍ റഹ്മാനെ വിമത പോരാളികള്‍ തൂക്കിലേറ്റിയത്. ജൂണ്‍ 16 മുതല്‍ റൗഫിനെ കാണാതായതായി വിവരമുണ്ടായിരുന്നു.

ഇറാഖ് സുപ്രീം ക്രിമിനല്‍ ട്രിബ്യൂണല്‍ ജഡ്ജി റൗഫ് അബ്ദുല്‍ റഹ്മാന്‍ പിടിയിലായതായും വധശിക്ഷ വിധിച്ചതായും ജോര്‍ദാന്‍ എം പി ഖലീല്‍ അത്ത തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു.2006ലാണ് റൗഫ് അബ്ദു റഹ്മാന്‍ ഇറാഖില്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ സദ്ദാം ഹുസൈനിനെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. തുടര്‍ന്ന് 2007 ഡിസംബര്‍ 30ന് സദ്ദാമിനെ അമേരിക്കന്‍ സഹായത്തോടെ ഇറാഖ് സര്‍ക്കാര്‍ തൂക്കിലേറ്റുകയായിരുന്നു.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ബാഗ്ദാദിലെത്തി. എന്നാല്‍ അമേരിക്ക ഇറാഖില്‍ ഇടപെടല്‍ നടത്തുന്നതിനെതിരെ ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.