Connect with us

Palakkad

ബസ്സ്റ്റാന്‍ഡ് പരിസരത്ത് ലഹരി ഉത്പന്ന വില്‍പ്പന വ്യാപകം

Published

|

Last Updated

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവുവില്‍പ്പന ഉള്‍പ്പെടെ നിരോധിത ലഹരിഉത്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ പോലീസ് നടപടിയെടുക്കമെന്നാവശ്യംശക്തമായി. പൊള്ളാച്ചിയില്‍നിന്നും അഞ്ചുരൂപ വിലക്ക് വാങ്ങുന്ന ഹാന്‍്‌സ്, പാന്‍പരാഗ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ പത്തുമുതല്‍ 15 രൂപവരെ വിലക്കാണ് രഹസ്യമായി വില്‍ക്കുന്നത്. കമ്പോളത്തില്‍ വിതരണം നിലച്ചതോടെ അനധികൃത വില്പനക്കാരന്‍ പറയുന്ന വില നല്‍കി ലഹരിവസ്തു വാങ്ങിക്കാന്‍ ഒട്ടേറെ ചെറുപ്പക്കാരാണ് ബസ് സ്റ്റാന്‍ഡിലെത്തുന്നത്.
മുമ്പ് മറവില്‍ വില്‍പ്പന നടത്തിയ സാമൂഹ്യവിരുദ്ധര്‍ ഇപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറി യാത്രക്കാര്‍ക്കും വില്‍പ്പന നടത്തുന്നതായി പരാതിയുണ്ട്.
—ലഹരിവസ്തു വില്‍പനക്കാര്‍ക്ക് കൂടുതല്‍ അധ്വാനമില്ലാതെ ദിവസേന അഞ്ഞൂറില്‍പരം രൂപ വരുമാനം ലഭിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
അന്യസംസ്ഥാനത്തുനിന്നും വിവിധ ജോലിക്കെത്തുന്നവര്‍ കൊഴിഞ്ഞാമ്പാറയിലെത്തി ലഹരിവസ്തു വാങ്ങാറുണ്ട് ചിലര്‍ ബസിലിരുന്നും ലഹരിവസ്തു ഉപയോഗിക്കുന്നതു സമീപത്തെ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

 

Latest