Connect with us

Malappuram

നീലഗിരിയില്‍ പനി പടരുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. മഴ കനത്തതോടെയാണ് ജില്ലയില്‍ പനിബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയില്‍ ഇപ്പോള്‍ സ്ഥലം ഇല്ലാതായിട്ടുണ്ട്. നൂറുകണക്കിന് പേരാണ് വിവിധ ആശുപത്രികളില്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലാണെങ്കില്‍ മതിയായ ഡോക്ടര്‍മാരോ മറ്റു സൗകര്യങ്ങളോയില്ല. ജനങ്ങള്‍ ഇതു കാരണം വലിയ പ്രതിസന്ധിയിലാണ്. ഗൂഡല്ലൂര്‍- പന്തല്ലൂര്‍ താലൂക്ക് ആശുപത്രികളില്‍ സ്ഥിതി വ്യത്യസ്തമല്ല.
ജില്ലയില്‍ നിന്ന് നിരവധി പേര്‍ കേരളത്തിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതേസമയം പനിബാധിതരുടെ എണ്ണം കൂടിയതോടെ ആരോഗ്യവകുപ്പ് മതിയായ ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

Latest