Connect with us

Wayanad

വയനാട്ടില്‍ 5.25 ലക്ഷം രൂപയുടെ ധനസഹായം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വയനാട് ജില്ലയിലെ 48 രോഗികളുടെ ചികിത്സക്കായി 5.25 ലക്ഷം അനുവദിച്ചതായി പട്ടിക വര്‍ഗ്ഗ ക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ഹൃദയവാല്‍വിന് തകരാര്‍ സംഭവിച്ച എടവക കാട്ടാംകോട്ടില്‍ കെ ജെ. ഷിബിയുടെ ഭാര്യ ഷീജ, ഹൃദയവാല്‍വുകള്‍ രണ്ടും ബ്ലോക്കായ ആറാട്ടുതറ സോനു നിവാസില്‍ സുനില്‍ കുമാര്‍, ഹൃദയസംബന്ധമായ അസുഖമുള്ള കാട്ടിക്കുളം എടയൂര്‍ക്കുന്ന് നീര്‍ക്കുഴി പുത്തന്‍വീട്ടില്‍ റെജി എന്നിവര്‍ക്ക് 30,000 രൂപ വീതം അനുവദിച്ചു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച ആലാറ്റില്‍ കണിയാംകുടിയില്‍ കെ കെ സജീഷ്, ഹൃദയസംബന്ധമായ അസുഖമുള്ള തലപ്പുഴ പുതിയിടം മൂന്ന്കണ്ടംവീട്ടില്‍ ജഅ്ഫറിന്റെ മകന്‍ മുഹമ്മദ് അമീന്‍, ഹൃദയസംബന്ധമായ അസുഖമുള്ള മക്കിയാട് കൊല്ലംപറമ്പില്‍ രാജു, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന വിമലനഗര്‍ അയ്യാനിക്കാട്ട് എ എം അബ്രഹാം എന്നിവര്‍ക്ക് ചികിത്സക്കായി 25,000 രൂപ വീതം നല്‍കും.
ക്യാന്‍സറിന് ചികിത്സയിലുള്ള എടവക ഈസ്റ്റ് പാലമുക്ക് മേക്കായി അബ്ദുള്‍ഖാദറിന്റെ മാതാവ് ആമിന, ഹൃദയസംബന്ധമായ അസുഖമുള്ള പുതുശ്ശേരി മക്കോളില്‍ എ സി ജോസഫിന്റെ ഭാര്യ റോസ, പിറ്റിയൂട്ടറി ഗ്രന്ഥിയിലെ മുഴ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ ആവശ്യമായ മാനന്തവാടി പായോട് കുഞ്ഞത്തും പറമ്പില്‍ റീന എന്നിവര്‍ക്ക് ഇരുപതിനായിരം രൂപ വീതവും വിവിധ അസുഖങ്ങള്‍ ബാധിച്ച പയ്യംമ്പള്ളി പള്ളിക്കാശ്ശേരി പി കെ കുട്ടപ്പന്‍, മാനന്തവാടി പായോട് കാലായില്‍ മേരി, വാളാട് മുസ്‌ലിയാര്‍ അഹമ്മദ് എന്നിവര്‍ക്ക് പതിനയ്യായിരം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
നല്ലൂര്‍നാട് കുന്ദമംഗലം നിഷാദ്പുരം ബാലകൃഷ്ണന്‍ നമ്പ്യാര്‍, വൈത്തിരി അയ്യപ്പന്‍കുന്ന് ലക്ഷംവീട്ടില്‍ സുന്ദരന്‍, മേപ്പാടി പുതുമല മുള്ളക്കല്‍ സുരേന്ദ്രന്‍, ഏച്ചോം പുത്തന്‍മിറ്റം എം കെ സുരേന്ദ്രന്‍, പയ്യംമ്പള്ളി കൂടല്‍മല്‍ ടി എ വെള്ളന്‍, നെല്ലൂര്‍നാട് നെല്ലിക്കല്‍ രാമചന്ദ്രന്‍, തൊണ്ടര്‍നാട് മന്നര്‍കുന്നത്ത് സഫിയ സൈതലവി, പനമരം നീരട്ടാടി കാതേരി അബ്ദുന്നാസര്‍, തോണിച്ചാല്‍ പൊട്ടനാനിക്കല്‍ മത്തച്ചന്‍, പുല്‍പ്പള്ളി ചെറ്റപ്പാലം പനച്ചിങ്ങല്‍ കാര്‍ത്യായനി, പുല്‍പ്പള്ളി ശിശുമല പഴയിടത്ത് പി എ ജോയി എന്നിവര്‍ക്ക് പതിനായിരം രൂപ വീതവും മറ്റ് പതിനാല് പേര്‍ക്ക് അയ്യായിരം രൂപ വീതവും ആറ് പേര്‍ക്ക് മൂവായിരം രൂപ വീതവുമാണ് അനുവദിച്ചത്.

Latest