Connect with us

Malappuram

ആരോഗ്യ കേരളം പുരസ്‌കാരം മഞ്ചേരി നഗരസഭക്ക്

Published

|

Last Updated

മഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പുരസ്‌കാരത്തിന് മഞ്ചേരി മുനിസിപ്പാലിറ്റിയെ തിരഞ്ഞെടുത്തു.
ആരോഗ്യ കേരളം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ആറ് നഗരസഭകളില്‍ ഒന്നാണ് മഞ്ചേരി. ആരോഗ്യ മേഖലയില്‍ മികച്ച സേവനം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക അറവ്ശാല, ജനറല്‍ ആശുപത്രിയില്‍ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് തുടങ്ങുന്നതിനായി 60 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍, മുനിസിപ്പല്‍ പരിധിയിലെ ആയുര്‍വേദ, യൂനാനി ഹോമിയോ ആശുപത്രികളിലെയും ആധുനിക അറവ് ശാലയിലെയും ശുചിത്വം എന്നിവ പരിഗണിച്ചാണ് മഞ്ചേരിയെ അവാര്‍ഡിനര്‍ഹമാക്കിയത്. വല്ലാഞ്ചിറ മുഹമ്മദലിയാണ് നഗരസഭ ചെയര്‍മാന്‍.

 

---- facebook comment plugin here -----

Latest