Connect with us

Kozhikode

കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍:എം പി സ്ഥലം സന്ദര്‍ശിച്ചു

Published

|

Last Updated

താമരശ്ശേരി: കട്ടിപ്പാറയിലെ ഉരുള്‍പൊട്ടല്‍ മൂലം നാശമുണ്ടായ പ്രദേശം എം കെ രാഘവന്‍ എം പി സന്ദര്‍ശിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ലഭ്യമാക്കുമെന്ന് എം പി പറഞ്ഞു.
മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുമായി ഇക്കാര്യം സംസാരിക്കുമെന്നും വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താര അബ്ദുര്‍റഹിമാന്‍ ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ ഹംസ ഹാജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ അരവിന്ദന്‍, പ്രേംജി ജെയിംസ്, അഡ്വ. ബിജു കണ്ണന്തറ, ശാഹിം ഹാജി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.