Connect with us

Ongoing News

ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ രക്ഷപ്പെട്ടു

Published

|

Last Updated

portugalമാനോസ്:  ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്താകാതെ രക്ഷപ്പെട്ടു. ഇഞ്ചുറി ടൈമിന്റ അവസാന മിനിട്ടില്‍ വലകുലുക്കിയാണ് അത്ഭുത സമനില പോര്‍ച്ചുഗല്‍ നേടിയത്. കളി തുടങ്ങി നാലാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത പോര്‍ച്ചുഗലിനെ തിരിച്ചടിച്ച രണ്ടു ഗോളുകളിലുടെ യു എസ് എ തോല്‍പ്പിച്ചു എന്നുറച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറി സമയത്ത് സില്‍വസ്റ്റര്‍ വരേല നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില നേടുകയായിരുന്നു.

തോല്‍വി ഒഴിവാക്കിയ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. അടുത്ത കളിയില്‍ ഘാനയെ തോല്‍പ്പിക്കുകയും യു എസ് എ ജര്‍മ്മനിയോട് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ പോര്‍ച്ചുഗലിന് അടുത്ത റൗണ്ടിലെത്താനാകൂ. എന്നാല്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഘാനയെ തോല്‍പ്പിക്കുന്നത് പോര്‍ച്ചുഗലിന് ദുഷ്‌കരമാവും.

 

Latest