Connect with us

Kerala

'ഖുര്‍ആന്‍ വിളിക്കുന്നു': എസ് വൈ എസ് റമസാന്‍ ക്യാമ്പയിനിന് തുടക്കം

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാനവ്യാപകമായി ആചരിക്കുന്ന റമസാന്‍ ക്യാമ്പയിനിനു തുടക്കമായി. ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ അടുത്ത മാസം 31 വരെയാണ് വിവിധ കര്‍മ പദ്ധതികളോടെ ക്യാമ്പയിന്‍ നടത്തുന്നത്.
യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാഘടകങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടക്കും. മുന്നൊരുക്കം, ഖുര്‍ആന്‍ പ്രഭാഷണം, സാന്ത്വനം, ഖത്മുല്‍ ഖുര്‍ആന്‍, സമൂഹ സിയാറത്ത്, ഇഅ്തികാഫ്, ഇഫ്ത്വാര്‍, ഫാമിലി സ്‌കൂള്‍ തുടങ്ങിയ ഇനങ്ങളാണ് യൂനിറ്റുകളില്‍ നടപ്പാക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും സംസ്‌കരണം, ഇഫ്ത്വാര്‍ തുടങ്ങിയവയും ഈ കാലയളവില്‍ സംഘടിപ്പിക്കും.
കോഴിക്കോട് സമസ്ത സെന്ററില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി.
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, അശ്‌റഫ് കാമില്‍ സഖാഫി വയനാട്, സുലൈമാന്‍ കരുവള്ളൂര്‍ സബന്ധിച്ചു. മുഹമ്മദ് പറവൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.