Connect with us

Kottayam

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരി നിര്യതയായി

Published

|

Last Updated

കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരി എന്ന ടി പി മേരി (93) നിര്യതയായി. ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തിന് ചികിത്സയിലായിരുന്നു.

1921ല്‍ കൂത്താട്ടുകുളത്താണ് ജനനം. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന മേരി സ്‌റ്റേറ്റ് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തയത്. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ സി.എസ്. ജോര്‍ജ്. മക്കള്‍: ഗിരിജ, ഷൈല, അയിഷ, സുലേഖ. ഷൈലയുടെ ഭര്‍ത്താവാണ് മന്ത്രി ബിനോയ് വിശ്വം.