Connect with us

Kerala

കോഴിക്കോട് കട്ടിപ്പാറ കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍

Published

|

Last Updated

 താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കൊളമല വനപ്രദേശത്ത് ഉരുള്‍പൊട്ടല്‍. പാറക്കല്ലുകള്‍ പതിച്ച് ചമല്‍ വട്ടപ്പൊയില്‍ ഭാഗത്ത് ഒരുവീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏവ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. വനപ്രദേശത്തുനിന്നും രണ്ട് കൂറ്റന്‍ പാറക്കല്ലുകള്‍ ഒരുകിലോമീറ്ററോളം താഴെ പതിച്ചു. ഒരു കല്ല് വട്ടപ്പൊയില്‍ ഭവാനിയുടെ വീടിന് മുകളിലാണ് പതിച്ചത്. ഈ വീട് പൂര്‍ണമായും തകര്‍ന്നു. തനിച്ച് താമസിക്കുന്ന ഭവാനി ബന്ധുവീട്ടില്‍ പോയതിനാല്‍ രക്ഷപ്പെട്ടു. താമരശ്ശേരി പോലീസും മുക്കത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

 

Latest