Connect with us

Kerala

ബേബി രാജിവയ്ക്കില്ല

Published

|

Last Updated

തിരുവനന്തപുരം:എംഎ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി തീരുമാനം ബേബി അംഗീകരിച്ചു.സംസ്ഥാന സമിതിയിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമാണ്.മറ്റു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല.പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടതില്ലെന്നും കാരാട്ട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ തോറ്റ എംഎ ബേബി സ്വന്തം മണ്ഡലമായ കുണ്ടറയിലും പിന്നിലായിരുന്നു.ഇതിനെത്തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ബേബി പാര്‍ട്ടി അനുമതി തേടി.എന്നാല്‍ സിപിഎം ഇക്കാര്യം അംഗീകരിച്ചില്ല.തുടര്‍ന്ന് ബേബി നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതും പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങി നിയമസഭയിലെത്തിയതും വലിയവാര്‍ത്തയായിരുന്നു.