Connect with us

Kerala

കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കണം: പന്തളം സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം:ശങ്കരനാരായണനും വക്കം പുരുഷോത്തമനും ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി സെക്രട്ടറി പന്തളം സുധാകരന്‍.എന്‍ഡിഎ സര്‍ക്കാറിന്റെ ഒരു ഔദാര്യവും കോണ്‍ഗ്രസ് നേതാക്കള്‍ സ്വീരിക്കരുത്.ഗവര്‍ണര്‍ പദവി സ്വമേധയാ രാജിവയ്ക്കുകയാണ് വേണ്ടത്.ഇരുവരും കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളാണ്.ഗവര്‍ണര്‍ പദവി രാജിവച്ച് കഴിവും അനുഭവ സമ്പത്തും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉപയോഗപെടുത്തണമെന്നും പന്തളം സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Latest