Connect with us

Malappuram

എണ്‍പതോളം വിഭവങ്ങളൊരുക്കി വിദ്യാര്‍ഥികളുടെ ചക്ക മഹോത്സവം

Published

|

Last Updated

വേങ്ങര: ചക്കകാലം കങ്കേമമാക്കാന്‍ ചക്ക മഹോത്സവമൊരുക്കി സ്‌കൂള്‍ കുട്ടികള്‍. ചേറൂര്‍ പി പി ടി എം വൈ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചക്ക കൊണ്ട് എണ്‍പതോളം വിഭവങ്ങളൊരുക്കി ചക്ക മഹോത്സവം സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സംരംഭകത്വ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കവിഭവങ്ങള്‍ കൊണ്ട് മേള ഒരുക്കിയത്. വരിക്ക ചക്ക, മുട്ടവരിക്കച്ചക്ക, പഴംചക്ക, മാങ്ങാ ചക്ക തുടങ്ങി എട്ടോളം ഇനങ്ങളിലുള്ള ചകക്കള്‍ ഉപയോഗിച്ചാണ് വിഭവങ്ങളൊരുക്കിയത്.
പഴുത്തതും മൂപ്പെത്തിയതും ചക്കകള്‍ ഉപയോഗിച്ചാണ് എണ്‍പതോളം ഇനം വിഭവങ്ങളൊരുക്കിയത്. ചക്ക ബിരിയാണി, ചക്കയട, ചക്ക ശവര്‍മ, ചക്ക പുഡ്ഡിംഗ്, ചക്ക പത്തിരി, ചക്ക ലഡു തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ സമീറ ഉദ്ഘാടനം ചെയ്തു.
മാനേജര്‍ എം കെ മുഹമ്മദ്, പ്രിന്‍സിപ്പല്‍ കാപ്പന്‍ ഗഫൂര്‍, ഹെഡ്മാസ്റ്റര്‍ കെ ജി അനില്‍കുമാര്‍, പി ഇ ഖമറുദ്ദീന്‍, അബ്ദുല്‍ ഹമീദ്, വി എസ് ബഷീര്‍ പ്രസംഗിച്ചു. മേളക്ക് വിദ്യാര്‍ഥികളായ എ കെ ഹഫ്‌സത്ത്, കെ റമീസ ഷെറിന്‍, എം ആര്‍ദ്ര, മുഹ്‌സിന, എം പി ജയകൃഷ്ണ, ടി പി മുഹമ്മദ് റിഷാന്‍, ശിനു റഹ്മാന്‍ നേതൃത്വം നല്‍കി.