Connect with us

Kozhikode

കുനിയില്‍ വെടിവെപ്പ്; തല പുകഞ്ഞ് പോലീസ്

Published

|

Last Updated

അരീക്കോട്: കുനിയില്‍ വെടിവെപ്പ് പൊലീസിന് തലവേദന ഒഴിയുന്നില്ല. 2012 ജൂണിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രദേശത്ത് തുടര്‍ന്നു വരുന്ന പൊലീസ് സാന്നിദ്ധ്യം ശക്തമാക്കി.
കഴിഞ്ഞ ദിവസം കുനിയില്‍ പൊറ്റമ്മല്‍ വെച്ച് കൊളക്കാടന്‍ അജുവിന് വെടിയേറ്റ സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. 2012 ജൂണില്‍ കുനിയില്‍ അങ്ങാടിയില്‍ വെച്ചുണ്ടായ മുഖം മൂടി അക്രമണത്തില്‍ കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെ മകനാണ് വെടിയേറ്റ അജു. 2012 ജനുവരിയില്‍ നടുപ്പാട്ടില്‍ അതീഖുര്‍റഹ്മാന്‍ കൊല്ലപ്പെട്ടത്തിന്റെ പ്രതികാരമായാണ് കൊളക്കാടന്‍ സഹോദരങ്ങളെ നടുറോട്ടില്‍ വെട്ടിക്കൊലപ്പെടുത്തിയത്. അതീഖുര്‍റഹ്മാന്‍ കൊലക്കേസിലെ പ്രതിയാണ് അജു. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പിനെച്ചാല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടുപ്പാട്ടില്‍ അതീഖുര്‍റഹ്മാന്‍ കൊല്ലപ്പെട്ടത്. ഇരട്ടക്കൊലക്കേസില്‍ ജാമ്യത്തിലുള്ള പ്രതികളില്‍ ചിലരും അജുവും തമ്മില്‍ കഴിഞ്ഞ ദിവസം പ്രശ്‌നങ്ങളുണ്ടായതായി പറയപ്പെടുന്നുണ്ട്, ഇരട്ടക്കൊലക്കു ശേഷം അജുവിനെതിരെയും ജാമ്യത്തിലുള്ള പ്രതികള്‍ക്കെതിരെയും പലപ്പോഴായി ആക്രമണ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇരട്ടക്കൊല നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും പ്രദേശത്തു നിന്ന് പൊലീസ് സാന്നിദ്ധ്യം പിന്‍വലിച്ചിരുന്നില്ല. വെള്ളിയാളഴ്ചത്തെ വെടിവെപ്പോടെ കുനിയില്‍ സംഭവം പൊലീസിന് തലവേദനയായിരിക്കുകയാണ്.

---- facebook comment plugin here -----

Latest