Connect with us

Kozhikode

സുധീരന് കേരളം പിന്തുണ നല്‍കണം; മന്ത്രി മുനീര്‍

Published

|

Last Updated

കോഴിക്കോട്: ബാറുകള്‍ക്കും മദ്യത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കേരളീയ പൊതുസമൂഹം നിറഞ്ഞ പിന്തുണ നല്‍കണമെന്ന് മന്ത്രി ഡോ എം കെ മുനീര്‍.
ഒരു കെ പി സി സി പ്രസിഡന്റ് തന്നെ മദ്യത്തിനും ലഹരിക്കും എതിരായ നിലപാടുകളുമായി മുന്നില്‍ നില്‍ക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും സാധാരണ ജനങ്ങളുടെ പൊതുബോധത്തിന് കൂടെയാണ് സുധീരന്റെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് 31 ാം വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം ഇ എസ് ജില്ലാ പ്രസിഡന്റ് സി ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മലബാറിലെ മുസ്‌ലിംങ്ങള്‍ക്കിടയിലുണ്ടായ വിദ്യാഭ്യാസ പുരോഗതിക്ക് കാരണം സമുദായത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇടപെടല്‍ കൊണ്ടാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഡോ. പി കെ അബ്ദുല്‍ ഗഫൂര്‍ അനുസ്മരണം നടത്തി സംസാരിക്കുകയായിരുന്നു.
മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാക്കള്‍ക്ക് ഡോ. എം കെ മുനീറും എസ് സി എസ് ടി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ടി പി ഇമ്പിച്ചമ്മദും നിര്‍വഹിച്ചു. പ്ലസ്ടു പരീക്ഷയിലെ മികച്ച വിജയികള്‍ക്ക് പ്രൊഫ. പി ഒ ജെ ലബ്ബ അവാര്‍ഡ്ദാനം നടത്തി. ഡോ. വി കെ ജമാല്‍, പി എച്ച് മുഹമ്മദ്, പ്രൊഫ. കടവനാട് മുഹമ്മദ്, എം അബ്ദുല്‍ ഹമീദ്, പി കെ അബ്ദുല്‍ ലത്വീഫ്, വി പി അബ്ദുര്‍റഹ്മാന്‍, എന്‍ പി സി അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.

Latest