Connect with us

Thrissur

ചെന്നൈ -ആലപ്പുഴ എക്‌സ്പ്രസിന്റെ മാറ്റം ട്രെയ്ന്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു

Published

|

Last Updated

തൃശൂര്‍: ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാക്കി മാറ്റുവാനുള്ള റെയ്ല്‍വേയുടെ തീരുമാനത്തിനെതിരേ ട്രെയ്ന്‍ യാത്രക്കാര്‍ തൃശൂര്‍ റെയ്ല്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. റെയ്ല്‍വേ സ്റ്റേഷന് മുന്‍പില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം യാത്രക്കാരടക്കം നിരവധി പേര്‍ പങ്കെടുത്തു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ സ്ഥിരം യാത്രക്കാര്‍ പതിറ്റാണ്ടുകളായി രാവിലെ എറണാകുളം ഭാഗത്തേയ്ക്കും വൈകിട്ട് തിരിച്ചുമുള്ള യാത്രയ്ക്ക് പ്രധാനമായി ആശ്രയിക്കുന്നത് ആലപ്പുഴ എക്‌സ്പ്രസാണ്. യാത്രക്കാരുടെ നിലവിലുള്ള യാത്രാ സൗകര്യം പോലും നിഷേധിയ്ക്കുന്ന റെയ്ല്‍വേ നടപടി അപലപനീയമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ യാത്രക്കാര്‍ തയാറാണ്. എന്നാല്‍ അത് ഒരിയ്ക്കലും ഉള്ള സൗകര്യങ്ങള്‍ പിന്‍വലിച്ചു കൊണ്ടാകരുതെന്നും പാസഞ്ചേഴ്‌സ് അസോസിയേഷന്‍. യാത്രക്കാര്‍ക്ക് അനുകൂലമായ നടപടികളുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്നും യോഗം. തൃശൂര്‍ റെയ്ല്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പി കൃഷ്ണകുമാര്‍, എം ഗിരീശന്‍, എം പ്രമോദ്, ടി എ രാജേന്ദ്രന്‍, ടി ആര്‍ അനില്‍കുമാര്‍, ബാബു സുരേഷ്, സി.എസ്. സുനോജ്, ചെന്താമരാക്ഷന്‍, സുഗതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest