Connect with us

Thrissur

മണല്‍ ലോറിയില്‍ കടത്തിയ 1800 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

അത്താണി: അത്താണിയില്‍ മണല്‍ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 1800 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി അജിത്, തൃശൂര്‍ സ്വദേശി ബി്േനായ് എന്നിവരെ അറസ്റ്റ് ചെയ്തു. മണല്‍ കയറ്റിയ ഐഷര്‍ മിനിലോറിയില്‍ മണലിന് അടിയിലായി 51 കന്നാസുകളിലായാണ് 1800 ലിറ്റര്‍ സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോലഴി എക്‌സൈസ് റെയഞ്ച് ഇന്‍സ്‌പെക്ടര്‍ വി ആര്‍ ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി പിടികൂടിയത്. എറണാകുളത്ത് ലോറി കൊണ്ടുപോയി പാര്‍ക്ക് ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതെന്നും പാലക്കാട് നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ലോറി എടുത്താണ് തങ്ങള്‍ വരുന്നതെന്നും ഇവര്‍ എക്‌സൈസ് സംഘത്തിനോട് പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് സ്പിരിറ്റ് കടത്തിയതെന്ന് എക്‌സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. വ്യാജമദ്യം നിര്‍മിക്കാനായാണ് സ്പിരിറ്റ് കടത്തിയതെന്നാണ് സൂചന. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, സുധീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പരമേശ്വരന്‍, രാജു, സുരേന്ദ്രന്‍, കൃഷ്ണപ്രസാദ്, സുധീര്‍, സുരേഷ്, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും സ്പിരിറ്റ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Latest