Connect with us

International

ഇറാഖിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സൗദിയുടെ സഹായം തേടി

Published

|

Last Updated

ഇറാഖിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം സൗദി അറേബ്യയുടെ സഹായം തേടി. ഐഎസ്‌ഐഎല്‍ ഭീകരര്‍ക്ക് മേല്‍ സൗദി സര്‍ക്കാര്‍ വഴി സ്വാധീനം ചെലുത്തി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം. സുന്നി അനുകൂല സംഘടനയായ ഐഎസ്‌ഐഎല്ലിന് സൗദി അറേബ്യയുടെ പിന്തുണയുണ്ടെന്നാണ് സൂചന. ഇറാഖില്‍ കുടുങ്ങിക്കിടന്നിരുന്ന 16 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ബെയ്‌ലി എണ്ണശാലയിലും ലാന്‍കോയിലും ജോലി നോക്കിയിരുന്നവരാണ് രക്ഷപ്പെട്ടത്. അതേസമയം മലയാളികളടക്കമുള്ള 46 നഴ്‌സുമാരുടെയും ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതിനിടെ ഇറാക്കിലെ വടക്കന്‍ പ്രവിശ്യയിലുള്ള രാസായുധ ശേഖരം ഭീകരര്‍ പിടിച്ചെടുത്തു. ബാഗ്ദാദിന് 72 കിലോമീറ്റര്‍ വടക്കാണ് രാസായുധ നിര്‍മാണശാല. ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് ഇവിടെ സരിന്‍ ഉത്പാദിപ്പിച്ചിരുന്നു. ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷം ഇവിടെ രാസായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നാണ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. പറയുന്നത്.

Latest