Connect with us

Kozhikode

യാത്രക്കാര്‍ക്ക് ദുരിതമേകി ഒരു ബസ് സ്റ്റോപ്പ്

Published

|

Last Updated

പേരാമ്പ്ര: സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ചില ഭാഗങ്ങള്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയത് ദുരിതമായി. ഒന്നരമാസം മുമ്പാണ് ഇതിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയത്.
ഒരു ദിവസംകൊണ്ട് തീര്‍ക്കാവുന്ന പ്രവൃത്തി നീട്ടിക്കൊണ്ടുപോകുന്നത് കാരണം സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും വിവിധ ഭാഗങ്ങളിലേക്ക് പോകാനായെത്തുന്ന മറ്റു യാത്രക്കാരും ഏറെ ക്ലേശിക്കുകയാണ്. മഴ നനയാതിരിക്കാന്‍ സമീപത്തെ കടകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഒട്ടേറെ പേര്‍ ഒരേസമയം കടകള്‍ക്കുമുമ്പില്‍ കൂടുന്നത് വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.

 

Latest