Connect with us

Kozhikode

നാദാപുരം മത്സ്യമാര്‍ക്കറ്റ് അടഞ്ഞുതന്നെ

Published

|

Last Updated

നാദാപുരം: നവീകരണം കഴിഞ്ഞിട്ടും നാദാപുരം മത്സ്യമാര്‍ക്കറ്റ് തുറക്കാന്‍ നടപടിയായില്ല. മത്സ്യവില്‍പ്പന നടത്തുന്നത് മാര്‍ക്കറ്റിന് പുറത്തും റോഡിലുമാണ്.
പതിമൂന്ന് ലക്ഷം രൂപയോളം ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് ഗ്രാമപഞ്ചായത്ത് നവീകരിച്ചത്. ടൈല്‍ വിരിച്ച് ബൂത്തുകളായി തിരിച്ചിട്ടുണ്ട്. നിലവിലുള്ള കച്ചവടക്കാര്‍ക്കും മറ്റുമായി സ്റ്റാളുകള്‍ വാടക നിശ്ചയിച്ച് കൊടുത്തിട്ട് മാസങ്ങളായി. വൈദ്യുതീകരണ പ്രവൃത്തി സ്റ്റാള്‍ വിളിച്ചെടുത്തയാള്‍ തന്നെ ചെയ്യണമെന്നാണ് ഭരണസമിതി തീരുമാനം. ഇത് നടത്തിയിട്ടും വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല.
മാര്‍ക്കറ്റിന് പുറത്ത് വിരിച്ച ടൈലുകള്‍ ഇപ്പോള്‍ തന്നെ ഇളകിത്തുടങ്ങി. നേരത്തെ ടൈല്‍ വിരിച്ചതില്‍ അപാകതയുള്ളതായി കണ്ടെത്തിയതിനാല്‍ പൊളിച്ചുമാറ്റി പുതുക്കി ടൈല്‍ വിരിക്കുകയായിരുന്നു. ഇങ്ങനെ വിരിച്ച ടൈലുകളാണ് അടര്‍ന്നുപോകുന്നത്. ടൈല്‍ വിരിച്ച ഭാഗത്ത് മഴവെള്ളം ഒഴുകി പോകാനുള്ള സംവിധാനവും അശാസ്ത്രീയമാണ്. ഒറ്റ മഴക്ക് തന്നെ മാര്‍ക്കറ്റില്‍ വെള്ളം പൊങ്ങുന്ന അവസ്ഥയാണ്.