Connect with us

Wayanad

നികുതി വെട്ടിച്ച് അടക്ക കടത്തിയ സംഭവം: ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

മാനന്തവാടി: നികുതി വെട്ടിച്ച് അടക്ക കടത്തിയ സംഭവത്തില്‍ രണ്ട് വാണിജ്യ നികുതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ കെ ബി അനിയന്‍, പ്യൂണ്‍ എം രാധാകൃഷ്ണന്‍ എന്നിവരെയാണ് വാണിജ്യ നികുതി അസി: കമ്മീഷ്ണര്‍(വിജിലന്‍സ്) മുഹമ്മദ് അഷറഫ് അപ്പാട്ടില്ലത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജൂണ്‍ 14 ന് രാത്രിയില്‍ മാനന്തവാടിയില്‍ നിന്നും ലോറിയില്‍ കടത്തുകയായിരുന്നു 165 ടണ്‍ അടക്കയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
6.78 ലക്ഷം രൂപ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ലോറി പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ പിന്നില്‍ വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരുടെ പങ്കുണ്ടെന്ന് ് കണ്ടെത്തിയതോടെയാണ് നടപടി. ഇവരുടെ സമ്മതത്തോടെ ഇതിന് മുമ്പും നികുതി വെട്ടിച്ച് വാണിജ്യ നികുതി ഉത്പനങ്ങള്‍ കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിക്കും.