Connect with us

Wayanad

സ്‌പെയിന്‍ പുറത്തായി; ഇഷ്ടപ്രേമികളുട തേങ്ങുന്ന നൊമ്പരം ഫ്‌ളക്‌സുകളിലും

Published

|

Last Updated

മാനന്തവാടി: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് സ്‌പെയിന്‍ പുറത്തായതോടെ ഫാന്‍സിന്റെ മനസുകളില്‍ അത് തേങ്ങുന്ന കവിതയായി ഫഌക്‌സ് ബോര്‍ഡിലും ഇടം പിടിച്ചു. മാനന്തവാടി ചൂട്ടക്കടവിലാണ് കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ സ്‌പെയിന്റെ തോല്‍വിയില്‍ മനം നൊന്ത ആരാധകരാണ് തേങ്ങുന്ന നൊമ്പരം കവിതകളിലൂടെ കുറിച്ചിട്ടത്.
“പാതിര പുലര്‍കാലം എന്നൊന്നും നോക്കാതെ കാത്തിരുന്നു ഞാന്‍.അവന് വേണ്ടി,
എന്തിനീ ക്രൂരത എന്നോട് കാട്ടുന്നു നീ…എങ്ങനെ ഞാനിനി പുറത്തിറങ്ങും… തുടങ്ങിയ വരികളിലൂടെയാണ് കവിതയുടെ തുടക്കം. ദിവസങ്ങള്‍ക്ക് മുമ്പ് ആരാധകര്‍ സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡിലാണ് “തേങ്ങല്‍” എന്നു പേരിട്ട ഹൃദയ ഭേദകമായ കവിത പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ ടീമിനായി റീത്തും കരിക്കൊടിയും ആരാധകര്‍ ബോര്‍ഡില്‍ സ്ഥാപിച്ചു.
എന്തിനു നീ എനെ കൈവെടിഞ്ഞു.
പറയുവാനണെങ്കില്‍ ഇനിയുമൊരുപാടുണ്ട് എന്ന വേദയോടെയാണ് കവിത അവസാനിപ്പിക്കുന്നത്. ഏതായാലും സ്‌പെിയിന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത് ആയിരക്കണക്കിന് ആരാധകരെയാണ് നിരാശയിലാഴ്ത്തിയിരിക്കുന്നത്.