Connect with us

Wayanad

സീതാ ബാലന്റെ സഹോദരന്റെ തിരോധാനം പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്‌

Published

|

Last Updated

കല്‍പ്പറ്റ: എ കെ എസ് ജില്ല പ്രസിഡന്റ് സീതാ ബാലന്റെ സഹോദരന്റെ തിരോധാനം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. തെക്കുംതറയില്‍ താമസിക്കുന്ന മണിയേയാണ് കഴിഞ്ഞ മാര്‍ച്ച് നാലിന് തമിഴ്‌നാട് ഈറോഡില്‍ വെച്ച് കാണാതായത്. കാണാതാകുന്നവരെ കണ്ടെത്തുന്ന പൊലീസിന്റെ പ്രത്യേക സംഘം(ജില്ലാ മിസിങ് പേഴ്‌സണ്‍ ട്രെയിസിങ് യൂണിറ്റ്) അന്വേഷിക്കണമെന്നാണ് ജസ്റ്റിസ് കെ രാമകൃഷ്ണന്‍ ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.
വയനാട്ടിലെ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സഹോദരന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രന്‍ നേരത്തെ മേപ്പാടി പൊലീസിലും വയനാട് ജില്ലാ പൊലീസ് ചീഫിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഉണ്ടായില്ല. കന്നുകാലികളെ വങ്ങാനായി മണിയെ ചിലര്‍തമിഴ്‌നാടിന് കൂട്ടികൊണ്ടുപോയതാണ്. മറ്റു 17ഓളംപേര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. തിരിച്ചെത്തിയപ്പോള്‍ കൂടെ മണി ഉണ്ടായിരുന്നില്ല. മണിയെ കൊണ്ടുപോയവരെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ളതാണ് ജില്ലാ മിസിങ് പേഴ്‌സണ്‍ ട്രയിസിങ് യൂണിറ്റ്. സംഭവത്തില്‍ സീതാ ബാലന്‍ നേരത്തെ തമിഴ്‌നാട് ഡിജിപിക്കും പരാതി നല്‍കിയിരുന്നു.