Connect with us

Ongoing News

കാര്‍ വാടകക്കെടുത്ത് പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം

Published

|

Last Updated

പാലക്കാട്: മോഹന വാഗ്ദാനവുമായ കാര്‍ വാടകക്കെടുത്ത് പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. സംസ്ഥാനത്തുടനീളമായി നിരവധി കാറുകളാണ് ഈ സംഘം തട്ടിയെടുത്തിരിക്കുന്നതെന്ന് തട്ടിപ്പിനിരയായ പെരുവെമ്പ് സ്വദേശി നിഷാന്ത്, ആലപ്പുഴ സ്വദേശി ഷാനവാസ്, തൃശൂര്‍ കുന്നംകുളം സ്വദേശി സലിം പത്രസമ്മേളനത്തില്‍ അറിയിച്ചു.
തിരൂര്‍ തിരുനാവായ ചെറുപറമ്പില്‍ ഷബീറിന്റെ നേതൃത്വത്തിലുള്ള വന്‍ റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തട്ടിയെടുത്ത കാറുകള്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് മറിച്ച് വില്‍ക്കുന്നത്. പെരുവെമ്പ് സ്വദേശിയായ നിഷാന്തിന്റെ സഹോദരി ഭര്‍ത്താവ് എന്‍ മനീഷ് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി രണ്ട് കാറുകള്‍ ബേങ്കില്‍ നിന്നും മറ്റും വായ്പയെടുത്ത് വാങ്ങിയിരുന്നു. കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയായ ജെ ജെ ജോണ്‍സണ്‍ മനീഷിന്റെ ടെയോട്ട ഇന്നോവ 11 മാസക്കാലയളവില്‍ 35,000 രൂപ വീതം എഗ്രിമെന്റില്‍ വാടകക്കെടുത്തു. രണ്ടമാസം കൃത്യമായി വാടകയും നല്‍കി. തുടര്‍ന്ന് നിഷാന്തിന്റെ നിസ്സാര്‍ സണ്ണി കാറും വാടകക്ക് എടുത്ത ശേഷം രണ്ട് കാറുമായി മുങ്ങുകയായിരുന്നുവത്രെ. ആലപ്പുഴ സ്വദേശിയായ ഷാനവാസ് എറണാകുളത്ത് കാര്‍ ടാക്‌സിയായി ഓടികൊണ്ടിരിക്കുന്നതിനിടെയാണ് ഒരു സുഹൃത്ത് മുഖേന കാര്‍ വാടകക്ക് പോയത്.
ആ കാറും പിന്നീട് അപ്രത്യക്ഷമാകുകയാണ്. സലിം സ്വദേശിയുടെ കാറും ഇത്തരത്തില്‍ വാടകക്കെടുത്തശേഷം തട്ടികൊണ്ടു പോകുകയാണത്രെ. സംസ്ഥാനത്തുടനീളമായി സംസ്ഥാനാന്തര സംഘം തന്നെ കാര്‍ തട്ടിയെടുക്കുന്നതിനാിയ പ്രവര്‍ത്തിക്കുന്നതായി പോലീസിന് തന്നെ വിവരം ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഇവരുടെ കാറുകള്‍ ആന്ധപ്രദേശില്‍ കുപ്പത്തുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാറുകള്‍ തിരിച്ചെടുക്കാത്ത വിധത്തിലാണ് അധോലോക സംഘത്തിന്റെ നിയന്ത്രണത്തില്‍ സ്ഥിതി ചെയ്യുന്നത്. പോലീസുകാരും പോലും ഈ കേന്ദ്രകത്തില്‍ കടക്കാന്‍ ഭയക്കുന്നതായും പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പലരും വീടും മറ്റും വായ്പക്ക് വെച്ചാണ് വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്. വാഹനങ്ങള്‍ നഷ്ടമായതോടെ പലരും കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ്. പലരും കോടതിയെ സമീപിച്ചതുകൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയതതിരിക്കുന്നത്. എന്നിട്ടും യാതൊരു അന്വേഷണ പുരോഗതിയുമുണ്ടായിട്ടില്ല.