Connect with us

Palakkad

ഡോക്ടറില്ല, രോഗികള്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

വണ്ടിത്താവളം: ആദിവാസിമേഖലയിലെ നന്ദിയോട് ആശുപത്രിയില്‍ ഡോക്ടര്‍മാരെ മാറ്റിയതോടെ രോഗികള്‍ നെട്ടോട്ടത്തില്‍.
ആശുപത്രിയില്‍ ഒരു സ്ഥിരം ഡോക്ടറുടെയും താത്കാലിക തസ്തികയില്‍ രണ്ട് ഡോക്ടര്‍മാരുടെയും സേവനം ലഭിച്ചിരുന്നുയഇതില്‍ താത്കാലിക തസ്തികയിലുള്ള ഒരാളെ ചിറ്റൂര്‍ക്ക് മാറ്റിയതോടെ അദ്ദേഹം രാജിവെച്ചു. ആശുപത്രിയുടെ ചുമതലയുള്ള പ്രധാന ഡോക്ടറെയും മാറ്റി. ഇതോടെ ഒരു ഡോക്ടര്‍ മാത്രമായി.
ആശുപത്രിപ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന അരുണ്‍രാജന്റെ മാറ്റം പുനഃപരിശോധിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി എസ്. ശിവദാസന്റെ നേതൃത്വത്തില്‍ കലക്ടര്‍, ഡി എം ഒ എന്നിവര്‍ക്ക് നിവേദനം നല്‍കി.

പ്രതിസന്ധി പരിഹരിക്കണം
പാലക്കാട്: കഞ്ചിക്കോട് ഐ ടി ഐ യുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍പ്രസാദിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഫാക്സ്സന്ദേശമയച്ചു.
ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതായും പറയുന്നുണ്ട്. നിലവില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ജോലികളാണ് സ്ഥാപനം നിര്‍വഹിക്കുന്നത്. എന്‍ പി ആര്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ തടസ്സം നീക്കണമെന്നും ഇത് പാലക്കാട് യൂണിറ്റിന് ഏറെ ഗുണകരമാവുമെന്നും ജീവനക്കാര്‍ പറയുന്നു.
തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ബി ഇ എല്‍ സംഘങ്ങള്‍ സ്ഥാപനം സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവണമെന്ന് തൊഴിലാളിസംഘടനകള്‍ പറയുന്നു. 2014 ഫിബ്രവരിയില്‍ അംഗീകരിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന്ന് മന്ത്രിതലത്തില്‍ ഇടപെടല്‍ വേണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നുണ്ട്.

---- facebook comment plugin here -----

Latest