Connect with us

Kerala

കസ്തൂരി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍: ഏഴിന് ചര്‍ച്ച

Published

|

Last Updated

തൃശൂര്‍: കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അടുത്ത മാസം ഏഴിന് ഹെറേഞ്ച് സംരക്ഷണ സമിതിയുമായി ചര്‍ച്ച നടത്തും.
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഇന്നലെ തൃശൂരിലെത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറിനെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് കേന്ദ്രമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇടുക്കി എം പി ജോയ്‌സ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തകര്‍ തൃശൂര്‍ രാമനിലയത്തില്‍ കേന്ദ്രമന്ത്രിയെ കണ്ടത്.
അടുത്ത മാസം ഏഴിന് ഡല്‍ഹിയില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്താമെന്ന് കേന്ദ്രമന്ത്രി സംഘത്തിന് ഉറപ്പ് നല്‍കി. പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞ് നാല്‍പ്പതോളം സംഘടനകള്‍ക്ക് വിദേശ ഫണ്ട് വരുന്നുണ്ടെന്നും ഇത് വിശദമായി അന്വേഷിക്കണമെന്നും നിവേദത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.