Connect with us

Kozhikode

'കടത്തു'കാര്‍; കസ്റ്റഡിയിലെടുത്ത് പോലീസിന്റെ നാടകം

Published

|

Last Updated

കോഴിക്കോട്: മനുഷ്യക്കടത്ത”് വിവാദം കത്തി നില്‍ക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന ബംഗാളികളായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രക്ഷയില്ല. ഇന്നലെ നഗരത്തിലാണ് ബംഗാള്‍ സ്വദേശികളെ കടത്തുകാരും കടത്തിന്റെ ഇരകളുമാക്കി അധികൃതരും ചില ചാനലുകളും ചിത്രീകരിച്ചത്. വെട്ടത്തൂരിലെ സ്ഥാപനത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എട്ട് വിദ്യാര്‍ഥികളും ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് രക്ഷിതാക്കളും. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. “കടത്തു”വാര്‍ത്ത കേട്ടു പരിചയിച്ച യാത്രക്കാരിലൊരാള്‍ ചാനല്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പുതിയ “കടത്തു”വാര്‍ത്ത ഫഌഷായി വന്നു തുടങ്ങി. സംഭവമറിഞ്ഞതോടെ കസബ പോലീസ് സ്ഥലത്തെത്തി കുട്ടികളേയും രക്ഷിതാക്കളേയും പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
കൂടെയുള്ളത് രക്ഷിതാക്കളാണെന്നും റമസാനായതിനാല്‍ നാട്ടിലേക്ക് പോകുകയാണെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. പൊരുത്തകേടുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടും യാത്ര തുടരാന്‍ പോലീസ് അനുമതി നല്‍കിയില്ല. കുട്ടികളെ കൈയില്‍ കിട്ടിയ പോലീസ് നിയമക്കുരുക്ക് ഭയന്ന് ഇവരെ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് കൈമാറി. വൈകുന്നേരത്തോടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥികള്‍ പോലീസിനോടും ചൈല്‍ഡ്‌ലൈന്‍ അധികൃതരോടും പറഞ്ഞതിലധികമൊന്നും പറഞ്ഞില്ല. തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഗവ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. രാത്രിയില്‍ താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ രക്ഷിതാക്കള്‍ അവസാനം സര്‍ക്കാറിന്റെ തത്കാലിക വിശ്രമകേന്ദ്രത്തില്‍ അഭയം തേടി.
കുട്ടികള്‍ പഠനം നടത്തിയിരുന്ന സ്ഥാപനം മലപ്പുറം ജില്ലയിലായതിനാല്‍ മലപ്പുറം ചൈല്‍ഡ്‌ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് എട്ട് പേരെയും കൈമാറും. ശേഷം രേഖകള്‍ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ് വരുത്തി കൂടെയുള്ളവര്‍ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ബസ് യാത്രക്കിടയില്‍ ഛര്‍ദിച്ച് അവശയായ കുട്ടിയെ അബോധാവസ്ഥയിലുള്ള കുട്ടിയെന്നാണ് ഒരു ചാനല്‍ പരിചയപ്പെടുത്തിയത്.
മക്കളെ നാട്ടിലേക്ക് കൊണ്ടുപോകുന്നവരും

Latest