Connect with us

Malappuram

മുന്‍ഗാമികള്‍ ഉണ്ടാക്കിയെടുത്ത പൈതൃകം സംരക്ഷിക്കണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം: പുരോഗതിയുടെയും വളര്‍ച്ചയുടെയും പുതുയുഗത്തില്‍ മഹാന്മാരായ മുന്‍ഗാമികള്‍ ആര്‍ജിച്ചെടുത്ത മഹത്തായ ഇസ്‌ലാമിക പാരമ്പര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭ്യര്‍ഥിച്ചു. മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന എസ് എം എ ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ചരിത്രം, വളര്‍ച്ച, ആത്മീയ ദര്‍ശനം, സംഘാടനം, പദ്ധതി അവതരണം എന്നീ സെഷനുകള്‍ക്ക് കീലത്ത് മുഹമ്മദ് മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ എം റഹീം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, യഅ്കൂബ് ഫൈസി നേതൃത്വം നല്‍കി.
സയ്യിദ് ഹബീബ് കോയ , സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, ബഷീര്‍ മാസ്റ്റര്‍, വി ടി ഹമീദ് ഹാജി സംബന്ധിച്ചു.

 

Latest