Connect with us

Kozhikode

എസ് വൈ എസ് 60 ാം വാര്‍ഷികം: പഠനശിബിരം നാളെ

Published

|

Last Updated

കോഴിക്കോട്: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് 60 ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പഠന ശിബിരം നാളെ നടക്കും. സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തിരഞ്ഞെടുത്ത അറുപതംഗ എസ് ആര്‍ ജിമാരും ജില്ലകളില്‍ നിന്ന് നിയോഗിച്ച അറുപത് അംഗങ്ങളും പഠന ശിബിരത്തില്‍ പങ്കെടുക്കും. പത്ത് മണിക്ക് സമസ്ത സെന്ററില്‍ ശിബിരം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.