Connect with us

Kannur

എന്‍ എഫ് പി ഇ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: നാഷനല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍ എഫ് പി ഇ) സംസ്ഥാന സമ്മേളനം ഈ മാസം 22, 23, 24 തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ പോസ്റ്റോഫീസ് ആക്ട് ഭേദഗതി ചെയ്ത് പോസ്റ്റല്‍ മേഖല സ്വകാര്യ വത്കരിക്കുന്നതിനും കോര്‍പറേറ്റുവത്കരിക്കുന്നതിനുമുള്ള ശ്രമത്തിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ 9.30ന് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. വെങ്കിടേഷ് ആത്രേയ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍ പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യും. 23ന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ട്രേഡ് യൂനിയന്‍ സമ്മേളനം എ സമ്പത്ത് എം പി. ഉദ്ഘാടനം ചെയ്യും. 24 ന് രാവിലെ 11 മണിക്ക് വനിതാ സമ്മേളനം പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് സംയുക്ത പ്രതിനിധി സമ്മേളനവും 1960 ലെ പണിമുടക്കിന് നേതൃത്വം നല്‍കിയ നേതാക്കളെ ആദരിക്കലും നടക്കും. നാല് മണിക്ക് പ്രകടനവും അഞ്ച് മണിക്ക് പൊതു സമ്മേളനവും നടക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പന്ന്യന്‍ രവീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ പി ദാമോദരന്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ എം പ്രകാശന്‍ മാസ്റ്റര്‍, പി വി രാജേന്ദ്രന്‍, എം സഹദേവന്‍, കെ സുനില്‍കുമാര്‍ പങ്കെടുത്തു.