Connect with us

Kerala

റെയില്‍വേ നിരക്ക് കൂട്ടിയത് ജനവിധി അട്ടിമറിക്കല്‍: മുസ്ലിം ലീഗ്

Published

|

Last Updated

മലപ്പുറം: റെയില്‍വേ നിരക്ക് കുത്തനെ കൂട്ടിയത് ജനവിധി അട്ടിമറിക്കലാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം വിലയിരുത്തി. മോദി സര്‍ക്കാര്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ വെല്ലുവിളിക്കുകയാണ്. ആഗസ്ത് രണ്ടിന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തും.
റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ സംസ്ഥാന കമ്മിറ്റി 42,000 കുടുംബങ്ങള്‍ക്കാണ് റിലീഫ് വിതരണം നടത്തിയത്. പോഷക സംഘടനകളും കീഴ്ഘടകങ്ങളും ഇതിനുപുറമെ മറ്റു റിലീഫ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഇത്തവണ കൂടുതല്‍ സജീവമാക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വാര്‍ഡ് വിഭജനം, പഞ്ചായത്ത് വിഭജനം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ ആഗസ്ത് എട്ട് മുതല്‍ എല്ലാ ജില്ലകളിലും കണ്‍വെന്‍ഷനുകള്‍ ചേരും. ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും സംയുക്ത കണ്‍വെന്‍ഷനായിരിക്കും ചേരുക. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു.

Latest