Connect with us

Kozhikode

അറുപതാം വാര്‍ഷികത്തിന്റെ പ്രഖ്യാപനം ഒന്നിച്ചു മുഴങ്ങി; ആവേശം പകര്‍ന്നു

Published

|

Last Updated

mlp-malappuram  townil nadanna SYS Prakyapana rally 3

എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന റാലി

കോഴിക്കോട്: മുസ്‌ലിം കേരളത്തിന്റെ മുന്നേറ്റവഴികളില്‍ ചരിത്രമെഴുതാനിരിക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ വരവറിയിച്ച് നടന്ന ജില്ലാ പ്രഖ്യാപന റാലികള്‍ കരുത്തുകാട്ടി. ആദര്‍ശ വിപ്ലവത്തിന്റെ ആവേശവുമായെത്തിയ പ്രവര്‍ത്തകര്‍ വരാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണം സംസ്ഥാനമെമ്പാടും ഒന്നിച്ചുമുഴക്കി. പലയിടത്തും കനത്ത മഴയെ വകവെക്കാതെയാണ് ആയിരങ്ങള്‍ റാലിയുടെ ഭാഗമായത്. സമ്മേളനം വിളംബരം ചെയ്തുകൊണ്ടുള്ള ജില്ലാ റാലികളില്‍ പതാകയേന്തിയ 60 വീതം എസ് വൈ എസ് പ്രവര്‍ത്തകര്‍ വിവിധ സോണുകളുടെ പ്രത്യേക ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്നത് ആകര്‍ഷകമായി. അടുക്കോടെയും ചിട്ടയോടെയും നീങ്ങിയ റാലികളില്‍ കേരളീയ മുസ്‌ലിം യുവതയുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങളും ധാര്‍മികതയും മാനുഷികതയും നശിപ്പിക്കുന്ന കമ്പോള താത്പര്യങ്ങള്‍ക്കെതിരെ ധാര്‍മിക യുവത്വത്തിന്റെ പ്രതിഷേധവും ഉയര്‍ന്നു കേട്ടു.
2015 ഫെബ്രുവരി 28, 29 മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറം ജില്ലയിലാണ് 60 ാം വാര്‍ഷിക മഹാസമ്മേളനം നടക്കുന്നത്. സംഘടനയുടെ ശക്തിതെളിയിച്ച പ്രഖ്യാപന റാലികളോടെ അറുപതാം വാര്‍ഷികത്തിന്റെ ജില്ലാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുടക്കമായത്. സമസ്ത മുശാവറ അംഗങ്ങളും സംഘടനാ നേതാക്കളുമാണ് ജില്ലാതല പ്രഖ്യാപനങ്ങള്‍ നടത്തിയത്.
കാസര്‍കോട്് പുതിയ ബസ് സ്‌ററാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയും കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവവും പ്രഖ്യാപനം നടത്തി. വയനാട് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ പി ഹസന്‍ മുസ്‌ലിയാരും കോഴിക്കോട് താമരശ്ശേരി കാരാടിയില്‍ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയും പ്രഖ്യാപനം നടത്തി. മലപ്പുറം കലക്ടറേറ്റ് പരിസരത്ത് നടന്ന സമ്മേളനത്തില്‍ സി മുഹമ്മദ് ഫൈസിയും പാലക്കാട് പുതിയബസ് സ്‌ററാന്റ് പരിസരത്ത് നടന്ന സമ്മേളനത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയും പ്രഖ്യാപനം നടത്തി. തൃശൂരില്‍ കുന്നംകുളം സെന്ററിലും എറണാകുളത്ത് ആലുവയിലുമാണ് പരിപാടി നടന്നത്. കുന്നംകുളത്ത് താഴപ്ര പി മുഹിയിദ്ദീന്‍ കുട്ടിമുസ്‌ലിയാരും ആലുവയില്‍ എ അഹമ്മദ്കുട്ടി ഹാജിയും സമ്മേളന പ്രഖ്യാപനം നടത്തി.
ഇടുക്കിയില്‍ തൊടുപുഴയിലാണ് റാലി നടന്നത്. പി കെ അബ്ദുല്‍കരീം സഖാഫി പ്രഖ്യാപനം നടത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അനസ് മദനിയും ആലപ്പുഴ ഹാശിമിയ്യയില്‍ സയ്യിദ് ഹാമിദ് ബാഫഖി തങ്ങളും പ്രഖ്യാപനം നടത്തി.
കൊല്ലം പള്ളിമുക്കില്‍ നടന്ന റാലിയില്‍ പി ഹൈദ്രോസ് മുസ്‌ലിയാരും പത്തനംതിട്ടയില്‍ വി എച്ച് അലിദാരിമിയും പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് നടന്ന റാലിയില്‍ എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി സമ്മേളന പ്രഖ്യാപനം നടത്തി.

Latest