Connect with us

Ongoing News

ഇറ്റലിക്കെതിരെ കോസ്‌റ്റോറിക്കക്ക് വിജയം

Published

|

Last Updated

മരണ ഗ്രൂപ്പില്‍ നിന്ന് മുന്‍ ലോക ചമ്പ്യനമാരെ മുട്ടുകുത്തിച്ച് കോസ്‌റ്റോറിക്ക പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റലിയെ ഒരു ഗോളിനാണ് കോസ്‌റ്റോറിക്ക പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ തണുപ്പന്‍ കളിയുമായി സമയം കളഞ്ഞ ഇറ്റലിയെ ഞെട്ടിച്ചാണ് കോസ്റ്ററിക്കയുടെ ഗോള്‍ പിറന്നത്. ഒന്നാം പകുതി അവസാനിക്കാന്‍ രണ്ടു മിനിട്ട് ശേഷിക്കേ ബ്രയാന്‍ റ്യൂയിസാണ് കോസ്റ്ററിക്കയുടെ വിജയഗോള്‍ നേടിയത്.

ഇതോടെ രണ്ടു കളികളില്‍ നിന്ന് ആറു പോയിന്റുമായി കോസ്റ്ററിക്ക പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പില്‍ ഡിയില്‍ ഇറ്റലിയും യുറുഗ്വേയും ഓരോ മത്സരം വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് പുറത്തായി. അടുത്ത മത്സരത്തില്‍ കോസ്റ്ററിക്കയുമായി ജയിച്ചാലും ഇംഗ്ലണ്ടിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കില്ല.