Connect with us

Gulf

'നരേന്ദ്രമോദി വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നില്ല'

Published

|

Last Updated

ദുബൈ: വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാമൂഹിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ പദ്മഭൂഷണ്‍ മല്ലികാ സാരാഭായ് പറഞ്ഞു. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മോദി അധികാരത്തിലെത്തി ആഴ്ചകള്‍ക്കകം തന്നെ, മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ അറസ്റ്റു ഉണ്ടായി. കേരളത്തില്‍ കോളജ് വിദ്യാര്‍ഥികളെപ്പോലും വെറുതെവിട്ടില്ല, ഇത്തരത്തില്‍, വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം ലഭിക്കാത്ത സാഹചര്യമാണ് ഇന്ത്യയില്‍ ഇനിയും പുലരുന്നതെങ്കില്‍ അതിനെ ജനാധിപത്യം എന്ന് പറയാനാകില്ല.
മോദി കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്തത് മറക്കുന്നില്ല. മന്ത്രിമാരുടെ സ്വത്തുവിവരം ആവശ്യപ്പെട്ടതും പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയോഗിക്കരുതെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ടതും നല്ലകാര്യങ്ങള്‍ തന്നെ. പക്ഷെ, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഇതിലൊന്നും കാര്യമുണ്ടാകില്ല. ഗുജറാത്തില്‍ വിമര്‍ശകരെ അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. തനിക്കെതിരെ നിരവധി കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആയിരക്കണക്കിനാളുകളാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കരിമ്പട്ടികയിലുള്ളത്. ഇത് ജനാധിപത്യത്തിന് കളങ്കമാണ്. ജാര്‍ഖണ്ഡില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരമായതു കൊണ്ടാകണം അവര്‍ കേരളത്തിലേക്ക് എത്തിയതെന്ന് ഞാന്‍ കരുതുന്നു. കേരളത്തില്‍ മികച്ച ഭക്ഷണവും പാര്‍പ്പിടവും ലഭ്യമാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കണം. മനുഷ്യക്കടത്താണോ അല്ലയോ എന്നത് അന്വേഷിച്ചിട്ടില്ലെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

Latest