Connect with us

Gulf

അബു ഹൈല്‍, ബിദാ പ്രദേശങ്ങളുടെ സ്വഭാവം പുനഃനിര്‍ണയിച്ചു

Published

|

Last Updated

ദുബൈ: അബുഹൈല്‍, ബിദാ എന്നീ പ്രദേശങ്ങളുടെ സ്വഭാവ സവിശേഷത പുനഃനിര്‍ണയിച്ചുകൊണ്ട് ദുബൈ ഉപഭരണാധികാരിയും ദുബൈ നഗരസഭാ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.
ദുബൈയുടെ ദൃശ്യ ഭംഗി മെച്ചപ്പെടുത്തുന്നതിന്റെയും വികസനം ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണിതെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
ചില താമസ കേന്ദ്രങ്ങളെ ബഹുനില കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക നേട്ടമുണ്ടാക്കാവുന്ന കെട്ടിടനിര്‍മാണം ഇവിടെ അനുവദിക്കപ്പെടും. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും താല്‍പര്യ പ്രകാരമാണിതെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.