Connect with us

Gulf

ദുബൈ കസ്റ്റംസിന്റെ സേവനങ്ങള്‍ സ്മാര്‍ട്ട് വാച്ചില്‍

Published

|

Last Updated

ദുബൈ: ഉപഭോക്താക്കളുടെ കൈപ്പിടിയിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ദുബൈ കസ്റ്റംസ് സ്മാര്‍ട്ട് വാച്ചുകളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമമായും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കസ്റ്റംസിന്റെ പുതിയ നടപടിയെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടര്‍ അഹമ്മദ് മഹ്ബൂബ് മുസാബിഹ് വ്യക്തമാക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ഭാഗമായാണ് സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ കസ്റ്റംസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഏത് വലിപ്പത്തിലുള്ള സ്മാര്‍ട്ട് വാച്ചുകളിലെ സ്‌ക്രീനുകളിലും സേവനങ്ങള്‍ ലഭ്യമാവും.
അപേക്ഷകളുടെ പുരോഗതിയും ഇപ്പോഴത്തെ അവസ്ഥയും ഇതിലൂടെ ഉപഭോക്താവിന് അറിയാന്‍ സാധിക്കും. കസ്റ്റംസ് ഡിക്ലറേഷന്‍ പ്രോഗ്രസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍, പരിശോധനകളുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച അപേക്ഷകളിലെ അന്വേഷണങ്ങള്‍, റി ഫണ്ട് അപ്ലിക്കേഷനുകളിലെ പുരോഗതി. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകളുടെ വിവരം തുടങ്ങിയവ ഇതിലൂടെ വളരെ എളുപ്പത്തില്‍ അറിയാന്‍ സാധിക്കും.

 

Latest