Connect with us

Gulf

ആഗോള നിലവാരത്തിലെത്തണം'

Published

|

Last Updated

അബുദാബി: യു എ ഇ താമസ-കുടിയേറ്റ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള നിലവാരത്തിലെത്തണമെന്ന് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശിച്ചു. 2014 മുതല്‍ 2016വരെയുള്ള താമസ കുടിയേറ്റവകുപ്പിന്റെ പദ്ധതികളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു ശൈഖ് സൈഫ്.
അബുദാബി ആസ്ഥാനമായി താമസ-കുടിയേറ്റവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കപ്പെടണമെന്ന് ശൈഖ് സൈഫ് നിര്‍ദേശിച്ചു. താമസ കുടിയേറ്റ-വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരിബ് അല്‍ ഖൈലി, ഫെഡറല്‍ ഡീമോഗ്രാഫിക് സെക്രട്ടറി ജനറല്‍ റാശിദ് സാനിം ലക്‌രിബാനി അല്‍ നുഐമി, ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
“താമസ-കുടിയേറ്റ വകുപ്പിന്റെ പ്രവര്‍ത്തനം