Connect with us

Palakkad

നെല്ലിയാമ്പതി ഗവ. ഓറഞ്ച്ഫാമില്‍ നാലരക്കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കും

Published

|

Last Updated

വടക്കഞ്ചേരി:നെല്ലിയാമ്പതിസര്‍ക്കാര്‍ ഓറഞ്ച് ഫാമില്‍ വിവിധ പദ്ധതികളിലായി നാലരകോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഭരണാനുമതി ലഭിച്ചു. നബാര്‍ഡിന്റെ റൂറല്‍ ഇന്നവേഷന്‍ ഡെവലപ്പ്‌മെന്റ് ഫണ്ടുമുഖേനയാണ് ഓറഞ്ച് ഫാമില്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടത്തുക. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിച്ചുമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നു. ഓറഞ്ച് ഫാമിലെ കൃഷിയിടത്തെ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് മുന്‍ഗണന നല്‍കി 16 കീലോമീറ്റര്‍ ചുറ്റളവിലെ 8 കീലോമീറ്റര്‍ ദൂരം കമ്പിവേലി നിര്‍മ്മിച്ച് സംരക്ഷിക്കുവാനും പദ്ധതിയില്‍ നിദ്ദേശമുണ്ട്.
ഓറഞ്ച് ഫാമിനകത്തെ കൃഷിക്ക് ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്ന ചെക്കുഡാമുകള്‍ നവീകരിക്കാനും, 10 പോളി ഹൗസുകള്‍ നിര്‍മ്മിക്കുവാനും, ആന്തൂറിയം കൃഷി വിപുലപ്പെടുത്തുവാനും, പച്ചക്കറിയുള്‍പ്പെടെ കൃഷി നടത്തുവാനും പദ്ധതിയുണ്ട്. കൂടാതെ ഫാം റോഡ് നിര്‍മ്മാണവും, പുതിയ വിപണന കൗണ്ടര്‍ ഫാമിനു പുറത്ത് നിര്‍മ്മിക്കുവാനും, തീരുമാനമുണ്ട്. ഇതിന്റെ ആദ്യപടിയായി ഓറഞ്ച് ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റ് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഓറഞ്ച് ഫാമിനകത്ത് ഇപ്പോഴുള്ള വിപണനകേന്ദ്രം ഗേറ്റിന് സമീപത്തേക്കായി മാറ്റി സ്ഥാപിക്കുവാനുള്ള നടപടിയും അവസാന ഘട്ടത്തിലാണ്. കൂടാതെ നബാര്‍ഡിന്റെ അഗ്രിക്കള്‍ച്ചറല്‍ മാനേജ്‌മെന്റ് ടെക്‌നോളജി മിഷന്‍ പദ്ധതി പ്രാകാരം ഫാമിനകത്തെ ഭക്ഷ്യ സംസ്‌ക്കരണശാല വിപുലമാക്കുവാനും, പുറത്തുനിന്നെത്തുന്ന കര്‍ഷകര്‍ക്ക് “ക്ഷ്യസംസ്‌ക്കരണത്തിന്റെ പരിശീലനം നല്‍കുന്ന ട്രൈയിംങ് സെന്ററായി ഉയര്‍ത്തുവാനും, പൂക്കൃഷിയിലും, പച്ചക്കറി കൃഷിയിലും ഉള്‍പ്പെടെ പരിശീലനം നല്‍കുവാനും പദ്ധതിയുണ്ട്.