Connect with us

Palakkad

പാചകവാതക കാലതാമസം പരിഹരിക്കാന്‍ നഗരസഭാ പദ്ധതി

Published

|

Last Updated

ചെര്‍പ്പുളശേരി: പാചകവാതക വിലക്കയറ്റവും ലഭിക്കാനുള്ള കാലതാമസവും പരിഹരിക്കാന്‍ നൂതനപദ്ധതി.
കക്കൂസില്‍നിന്നും പാചകവാതകം ലഭ്യമാക്കുന്ന നൂതനാശയമാണ് ഷൊര്‍ണൂര്‍ നഗരസഭ നടപ്പാക്കാന്‍ പോകുന്നത്. നഗരസ”ാ പ്രദേശത്തെ കക്കൂസില്ലാത്ത വീടുകള്‍ക്കും ശുചിത്വ സാഹചര്യം കുറഞ്ഞവര്‍ക്കുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് പാചകവാതക ആവശ്യത്തിനും ഉപയോഗിക്കാനാകുന്നത്.
ക്ലോസ്റ്റില്‍നിന്നുള്ള പൈപ്പ് സെപ്റ്റിക് ടാങ്കിനു പകരം ബയോഗ്യാസ് പിറ്റുമായി ബന്ധിപ്പിച്ചാണ് പാചകവാതകം ഉത്പാദിപ്പിക്കുന്നത്. പാലക്കാട് മൈത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. നഗരമേഖലയില്‍ സര്‍വേപ്രകാരം തെരഞ്ഞെടുത്ത് 1356 വീടുകള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്കുന്നതിനാണ് പദ്ധതി. ഇപ്പോള്‍ 695 വീടുകളില്‍ പദ്ധതിയായി.
ഇതില്‍ മുപ്പുതു വീടുകളിലാണ് സെപ്റ്റിക് ടാങ്കില്‍നിന്ന് പാചകവാതകവും ഉത്പാദിപ്പിക്കുന്നത്. നഗരസഭയില്‍ 1.52 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതില്‍ 75 ശതമാനം കേന്ദ്രവിഹിതവും 15 ശതമാനം നഗരസഭാ വിഹിതവും പത്തുശതമാനം ഗുണഭോക്തൃവിഹിതവുമാണ്. നേരത്തെ മൈത്രി തന്നെ നടത്തിയ സര്‍വേപ്രകാരം പുതിയ കക്കൂസ് ആവശ്യമായ വീടുകളില്‍ ചെന്ന് അവര്‍ക്ക് ല”്യമായ ആനുകൂല്യങ്ങള്‍ അറിയിക്കും.
ഇവരുടെ വിഹിതം ബാങ്കില്‍ അടച്ച് പണി പൂര്‍ത്തീകരിച്ച് നല്‍കും. ഓരോവാര്‍ഡിനും ഗുണഭോക്തൃകമ്മിറ്റി രൂപീകരിച്ച് ജോയിന്റ് അക്കൗണ്ടുകളും ചേര്‍ത്തും. സാധാരണ കക്കൂസിനു പുറമേ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ബയോഗ്യാസ് പ്ലാന്റും നിര്‍മിച്ചു നല്‍കും.
ആദ്യഘട്ടത്തില്‍ കക്കൂസ് മാലിന്യത്തില്‍നിന്നും പാചകവാതകമെന്ന ആശയത്തോട് പൊരുത്തപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ എല്ലാവരും സഹകരണത്തിന്റെ പാതയിലാണ്. ഗാര്‍ഹിക മാലിന്യങ്ങള്‍ കുഴികളില്‍ നിക്ഷേപിച്ചും ഇത്തരത്തില്‍ പാചകവാതകം ഉത്പാദിപ്പിക്കാം.
നൂതനപദ്ധതിയുമായി സഹകരിക്കുന്നതിന് കൂടുതലാളുകള്‍ തയാറാകുന്നതോടെ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

Latest