Connect with us

Kerala

ഐ എ എസ് ചേരിപ്പോര്: സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് പ്രതിപക്ഷം

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: ഉന്നത ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായ ഭിന്നത സംസ്ഥാനത്ത് ഭരണ സ്തംഭനം സൃഷ്ടിച്ചിരിക്കുകയാണെന്ന് മാത്യു ടി തോമസ് എം എല്‍ എ. നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഉത്തരവുകള്‍ പോലും ചീഫ് സെക്രട്ടറി പാലിക്കുന്നില്ല. ചീഫ് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ രാജു നാരായണ സ്വാമിക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് ജനാധിപത്യ ഭരണമാണോ ഉദ്യോഗസ്ഥ ഭരണമാണോ എന്ന് വ്യക്തമാക്കണമെന്നും മാത്യു ടി തോമസ് പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാജു നാരായണ സ്വാമിക്കെതിരെയല്ല പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കാന്‍ ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ കെ എം ചന്ദ്രശേഖരനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

 

Latest