Connect with us

Ongoing News

ഉറുഗ്വേ, കൊളംബിയ ജയിച്ചു; ഇംഗ്ലണ്ട് പുറത്തേക്ക്

Published

|

Last Updated

suvarasസാവോപോളോ: പരിക്ക് മാറി തിരിച്ചെത്തിയ ലൂയി സുവാരസ് ഇരട്ട ഗോളുകളുമായി തകര്‍ത്താടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഉറുഗ്വക്ക് 2-1ന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഉറുഗ്വേ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇംഗ്ലണ്ട് പുറത്താവാനുള്ള സാധ്യത വര്‍ധിച്ചു. വെയ്ന്‍ റൂണിയാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഐവറി കോസ്റ്റിനെ 2-1 നു തോല്‍പ്പിച്ച കൊളംബിയ സി ഗ്രൂപ്പില്‍ തുടര്‍ച്ചയായി രണ്ടാംവിജയം നേടി. കൊളംബിയ ആറു പോയിന്റോടെ പ്രീ ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പാക്കി. 64-ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗെസും 70-ാം മിനിറ്റില്‍ യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോയും കൊളംബിയക്കായി ഗോളുകള്‍ നേടി. ജെര്‍വീഞ്ഞോയാണ് ഐവറികോസ്റ്റിനായി വലകുലുക്കിയത്.

---- facebook comment plugin here -----

Latest