Connect with us

Ongoing News

സ്പീഡ് കേരള പദ്ധതിയില്‍ 23 പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം: സ്പീഡ് കേരള പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 23 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ്. ഇതില്‍ 10 പദ്ധതികള്‍ക്കു ഭരണാനുമതി നല്‍കി. പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, ബൈപാസുകള്‍, കഞ്ഞിക്കുഴി- കറുകച്ചാല്‍ റോഡ്, രാമപുരം- ദര്‍ശനം റോഡ്, എടപ്പാള്‍ ജംഗ്ഷന്‍ ഫ്‌ളൈ ഓവര്‍, പുല്ലേപ്പടി- തമ്മനം- ഇന്‍ഫോ പാര്‍ക്ക് നാലുവരി പാത എന്നിവയാണിവ. ഗ്രാമീണ റോഡുകളെ ബന്ധിപ്പിച്ചു കോര്‍ റോഡ് നെറ്റവര്‍ക് പദ്ധതി നടപ്പാക്കും. കോഴിക്കോട് ബൈപാസിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തി കോരപ്പുഴയിലടക്കം രണ്ടു പാലങ്ങള്‍ നിര്‍മിക്കും. കൊട്ടാരക്കര ജംഗ്ഷനില്‍ റിംഗ് റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കണ്ണൂര്‍ ബൈപാസ് കോടിയേരി വരെ കേരളം നര്‍മ്മിക്കും. ശേഷിക്കുന്ന മാഹി ഭാഗത്തുള്ള ഭൂമി പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ കൈവശമാണ്. ഇവിടെ ഭൂമിയേറ്റെടുക്കല്‍ നടന്നിട്ടില്ല. മട്ടാഞ്ചേരി ഹാര്‍ബര്‍ പാലത്തെ പൈതൃക പാലമായി സംരക്ഷിക്കും. നാടന്‍ തമ്പകം ലഭിക്കാത്തതിനാലാണ് ടെന്‍ഡര്‍ വിളിച്ചിട്ടും കരാറെടുക്കാന്‍ ആളെത്താത്തത്.
വനംവകുപ്പിന്റെ ഡിപ്പോയില്‍ നാടന്‍ തമ്പകം ഉണ്ടെന്നും ആവശ്യമായ ശിപാര്‍ശ നല്‍കിയാല്‍ തമ്പകം ലഭ്യമാക്കാമെന്നും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി സി ജോര്‍ജ്, റോഷി അഗസ്റ്റിന്‍, എം വി ശ്രേയാംസ്‌കുമാര്‍, വി എം ഉമര്‍മാസ്റ്റര്‍, കെ സുരേഷ്‌കുറുപ്പ്, ഐഷ പോറ്റി, കെ രാധാകൃഷ്ണന്‍, കെ എം ഷാജി എന്നിവരെ അറിയിച്ചു. ഘട്ടം ഘട്ടമായി പൊതുമരാമത്തു വകുപ്പ് റോഡ്‌സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള റോഡുകളുടെ നിര്‍മാണം ദേശീയ നിലവാരത്തിലേക്കുയര്‍ത്തും. തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
കോഴിക്കോട് നഗര റോഡ് വികസന പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതു കൂടാതെ കൊച്ചി, കൊല്ലം, കോട്ടയം, തൃശൂര്‍, മലപ്പുറം എനനീ നഗരങ്ങളില്‍ക്കൂടി നഗര റോഡ് വികസന പദ്ധതി വ്യാപിപ്പിക്കുന്നതിനു വിശദായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ടിനു ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും എം എ വാഹിദ്, കെ ശിവദാസന്‍ നായര്‍, ലൂഡി ലൂയിസ്, പി സി വിഷ്ണുനാഥ് എന്നിവരെ മന്ത്രി അറിയിച്ചു.

 

Latest