Connect with us

International

ഇറാഖില്‍ വീണ്ടുമൊരു യുദ്ധത്തിന് താല്‍പര്യമില്ലെന്ന് ഒബാമ

Published

|

Last Updated

obamaവാഷിങ്ടണ്‍: ഇറാഖില്‍ വീണ്ടുമൊരു യുദ്ധത്തിന് താല്‍പര്യമില്ലെന്ന് യു എസ് പ്രസിഡന്റ് ബറാക് ഒബാമ. യു എസ് സൈനികരെ ഇറാഖിലേക്ക് തിരിച്ചയക്കില്ല. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ സൈനികനടപടിക്ക് മടിക്കില്ലെന്നും ഒബാമ പറഞ്ഞു. ഇറാഖ് സൈനികരെ സഹായിക്കുന്നതിനായി 300 സുരക്ഷാ ഉപദേഷ്ടാക്കളെ മേഖലയിലേക്ക് അയക്കുമെന്നും ഒബാമ വ്യക്തമാക്കി. യു എസിന്റെ ദേശീയ സുരക്ഷാ ഏജന്‍സിയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

വേണ്ടിവന്നാല്‍ ബാഗ്ദാദിലും ഇറാഖിന്റെ വടക്കന്‍ മേഖലകളിലും സംയുക്ത സൈനിക കേന്ദ്രങ്ങള്‍ തുറക്കുമെന്നും ഒബാമ വ്യക്തമാക്കി.പ്രക്ഷോഭകാരികളെ നേരിടുന്നതിനായി ഇറാഖ് സേനയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി തയ്യാറാക്കും. സുന്നി – ഷിയ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതയ്ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിലൂടെ മാത്രമെ ഇറാഖിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം ശാന്തമാകുകയുള്ളുവെന്നും ഒബാമ അഭിപ്രായപ്പെട്ടു.

സുന്നി വിമതരുടെ ആക്രമണം ശക്തമായ ഇറാഖില്‍ വ്യോമാക്രമണം നടത്തണമെന്ന് ഇറാഖ് ഭരണകൂടം അമേരിക്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 

---- facebook comment plugin here -----

Latest