Connect with us

Kozhikode

എസ് വൈ എസ് സാമൂഹ്യ ശില്‍പ്പശാല സമാപിച്ചു

Published

|

Last Updated

കോഴിക്കോട് : സമസ്ത കേരള സുന്നി യുവജന സംഘം സാമൂഹ്യ ശില്‍പ്പശാല സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ ഇന്നലെ സമാപിച്ചു. അശരണര്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമേകാന്‍ എസ് വൈ എസ് സംവിധാനിച്ച സാന്ത്വനം പദ്ധതിയുടെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി പ്രയോഗവത്കരണവും ജൂലൈ 11ന് ആചരിക്കുന്ന റിലീഫ് ഡേയുടെ ഭൗതിക സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ക്ഷേമകാര്യ ചുമതലയുള്ള ജില്ല, സോണ്‍ ഭാരവാഹികള്‍ പങ്കെടുത്തു.
നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങളുടെ വീട് നിര്‍മാണം, വിവാഹം, ചികിത്സ, ആകസ്മിക ദുരന്തം തുടങ്ങിയവക്കുള്ള സംഘത്തിന്റെ വാര്‍ഷിക വരുമാനമാണ് റിലീഫ് ഡേയിലുടെ സമാഹരിക്കുന്നത്. ആസന്നമായ വിശുദ്ധ റമസാനില്‍ ലക്ഷ്യമിടുന്ന 25 കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ശില്‍പ്പശാല അംഗീകരിച്ചു.
കണ്ണൂര്‍ അല്‍അബ്‌റാറില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അബൂബക്കര്‍ മൗലവി പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പികെ ആലിക്കുഞ്ഞി ദാരിമി നേതൃത്വം നല്‍കി. അലി മൊഗ്രാല്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി നന്ദിയും പറഞ്ഞു.
കോഴിക്കോട് സമസ്ത സെന്ററിലെ ശില്‍പ്പശാലക്ക് സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് റഹ്മത്തുല്ല സഖാഫി എളമരം നേതൃത്വം നല്‍കി. മലപ്പുറം വാദിസലാമില്‍ എസ് വൈ എസ് പ്രസിദ്ധീകരണകാര്യ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. പി അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ സഖാഫി ഊരകം, അലിയാര്‍ മാസ്റ്റര്‍ പാലക്കാട് പ്രസംഗിച്ചു. അലവി പുതുപ്പറമ്പ് സ്വാഗതം പറഞ്ഞു.
എറണാകുളം ജാമിഅ അശ്അരിയ്യയില്‍ വി എച്ച് അലി ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന ശില്‍പ്പശാല പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം കല്ലമ്പലം സുന്നി സെന്ററില്‍ നൗഷാദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ക്ഷേമകാര്യ സെക്രട്ടറി ഡോ: മുഹമ്മദ് കുഞ്ഞു സഖാഫി ഉദ്ഘാടനം ചെയ്തു. എസ്. നിസാര്‍ സ്വാഗതം പറഞ്ഞു.

 

Latest