Connect with us

Kozhikode

എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം 25ന് ഫറോക്കില്‍

Published

|

Last Updated

കോഴിക്കോട്: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 25ന് ഫറോക്കില്‍ നടക്കും. വൈകിട്ട് ആറ് മണിക്ക് ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തും.
മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം സംബന്ധിക്കും. ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ ദശദിന ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്, ബദ്ര്‍ സ്മൃതി, തസ്‌കിയത്ത് ക്ലാസുകള്‍, ഇഫ്താര്‍ മീറ്റുകള്‍, നിധി ശേഖരണം തുടങ്ങിയവ നടക്കും. ജൂലൈ നാല് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഫണ്ട് ദിനം ആചരിക്കും. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുറസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി സംബന്ധിച്ചു. കെ.അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.