Connect with us

Kozhikode

മര്‍കസ് റമസാന്‍ ക്യാമ്പയിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റമസാന്‍ ക്യാമ്പയിന് നാളെ തുടക്കം. വിവിധ ജനകീയ പദ്ധതികള്‍ അടങ്ങുന്ന റമസാന്‍ ക്യാമ്പയിന്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുസ്സമദ് സഖാഫി മായനാട് പ്രസംഗിക്കും. ജൂലായ് 5, 6, 11, 12, 13, 18, 19, 20, 25, 26 ദിവസങ്ങളിലായി മര്‍കസ് നഗറില്‍ മതപ്രഭാഷണങ്ങള്‍ നടക്കും. റമസാന്‍ 2 മുതല്‍ 26 വരെ ഇഫ്താര്‍ സംഗമങ്ങള്‍, ജൂലായ് അഞ്ചിന് അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖ, തസ്‌കിയത് ക്യാമ്പ്, റമസാന്‍ 17 ന് ബദ്ര്‍ അനുസ്മണം, റമസാന്‍ 25 ന് രാത്രി ഇഅ്തികാഫ് ജല്‍സ, ജൂലായ് 26ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സമ്മേളനവും കവര്‍ സ്വീകരിക്കലും എന്നിങ്ങനെയാണ് പരിപാടികള്‍.
സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പെരുമറ്റം, ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ല സഖാഫി എളമരം, യു.കെ.അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ള്യാട്, ബശീര്‍ സഖാഫി നല്ലളം, അബ്ദുസ്സമദ് സഖാഫി മായനാട്, ഇബ്‌റാഹീം സഖാഫി താത്തൂര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ഇത് സംബന്ധമായി ചേര്‍ന്ന യോഗം സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. എ സി കോയ മുസ്‌ലിയാര്‍, സമദ് സഖാഫി, എം പി ആലി ഹാജി, ഉമര്‍ ഹാജി, മായിന്‍ ഹാജി, ലത്തീഫ് സഖാഫി, ബഷീര്‍ സഖാഫി, ജുനൈദ് സഖാഫി സംബന്ധിച്ചു.

 

Latest