Connect with us

Kozhikode

സമസ്ത: മദ്‌റസാ പൊതുപരീക്ഷ 21, 22 തിയ്യതികളില്‍

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഈമാസം 21, 22 തിയ്യതികളില്‍ നടക്കും.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഒറീസ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, അസം, സംസ്ഥാനങ്ങളിലും ആന്‍ഡ മാന്‍ ദ്വീപ്, ലക്ഷദ്വീപ്, തുടങ്ങിയ സ്ഥലങ്ങളിലും യു എ ഇ, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിലുമാണ് ഇത്തവണ പരീക്ഷാ സെന്ററുകളുള്ളത്. സൂപ്പര്‍ വൈസര്‍മാര്‍ക്കുള്ള സ്റ്റഡി ക്ലാസുകളും പരീക്ഷാ റെക്കോര്‍ഡ് വിതരണവും ഡിവിഷന്‍ സെന്ററുകളില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.
നാളെ രാവിലെ എട്ട് മണി മുതല്‍ 10 മണിവരെ അഞ്ചാം തരത്തില്‍ ഫിഖ്ഹ്, ഏഴില്‍ അഖാഇദ പത്തില്‍ തസ്വവ്വുഫ് നഹ്‌വ് എന്നീ വിഷയങ്ങളും 11 മണി മുതല്‍ ഒരു മണി വരെ അഞ്ചില്‍ അഖ്‌ലാഖ് തജ്‌വീദ്, ഏഴില്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി , പത്തില്‍ താരീഖ് എന്നീ വിഷയങ്ങളിലും പരീക്ഷ നടക്കും.
ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ 10 മണിവരെ അഞ്ചില്‍ അഖാഇദ് , ഏഴില്‍ താരീഖുല്‍ ഇസ്‌ലാം പത്തില്‍ ഫിഖ്ഹ്, പ്ലസ്ടു ക്ലാസില്‍ ഇസ്‌ലാമിയ്യ എന്നീ വിഷയങ്ങളും 11 മണിമുതല്‍ ഒരു മണിവരെ അഞ്ചില്‍ താരീഖ്, ഏഴില്‍ തസ്‌കിയത്തുല്‍ വില്‍ദാന്‍, പത്തില്‍ തഫ്‌സീറുല്‍ ഖുര്‍ആന്‍, പ്ലസ്ടു ക്ലാസില്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി എന്നീ വിഷയങ്ങളിലും പരീക്ഷ നടക്കും.
പൊതുപരീക്ഷാ ഉത്തരക്കടലാസുകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഈമാസം 25 മുതല്‍ ആരംഭിക്കും. ജൂലൈ മധ്യ വാരം ഫല പ്രഖ്യാപനവും ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് മാര്‍ക്ക് ലിസ്റ്റ് വിതരണവും നടക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ.അബ്ദുല്‍ഹമീദ്, പരിക്ഷാബോര്‍ഡ് ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

 

Latest