Connect with us

Gulf

യു എ ഇ ടെലി കമ്യൂണിക്കേഷന് അവാര്‍ഡ്

Published

|

Last Updated

അബുദാബി: ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ അവാര്‍ഡ് യു എ ഇ ടെലികമ്യൂണിക്കേഷന്‍ അര്‍ഹമായി. ജനീവയില്‍ നടന്ന ചടങ്ങില്‍ ട്രാ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖയാതിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി.
കഴിഞ്ഞ പത്തുവര്‍ഷത്തിനകം യു എ ഇയിലെ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ഐ സി ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ആറ് സേവനങ്ങളില്‍ യു എ ഇ ഉന്നതമായ ആഗോള നിലവാരം നേടിയിട്ടുണ്ട്. ഗ്രാമങ്ങളിലടക്കം 3 ജി മൊബൈല്‍ സേവനം ലഭ്യമാക്കിയതില്‍ യു എ ഇ ഒന്നാം സ്ഥാനത്താണ്.
പൊതുമേഖല സയന്റിഫിക്, റിസര്‍ച്ച് സെന്ററുകളിലും, ഹോസ്പിറ്റലുകളിലും ലൈബ്രറികളിലും മ്യൂസിയങ്ങളിലും നൂറു ശതമാനം ഇന്റര്‍നെറ്റ് സേവനം എത്തിക്കാനും യു എ ഇക്കായിട്ടുണ്ട്. മൊബൈല്‍ ബിസിനസ് റേറ്റിംഗിലും യു എ ഇക്ക് മികച്ച സ്ഥാനമുണ്ട്.
യു എ ഇയിലെ രണ്ട് സേവന ദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയോടൊപ്പം ട്രായുടെ നിരന്തരമായ ശ്രമമാണ് ശ്രദ്ധേയമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

Latest