Connect with us

Gulf

റമസാനില്‍ സൗജന്യം; ശൈഖ് മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റും ലുലുവും കൈകോര്‍ക്കുന്നു

Published

|

Last Updated

ദുബൈ: റമസാനില്‍ നിര്‍ധനര്‍ക്ക് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യുമനിറ്റേറിയന്‍ ഫൗണ്ടേഷന്‍ മുഖേന 30 ലക്ഷം ദിര്‍ഹമിന്റെ ഷോപ്പിംഗ് കാര്‍ഡ് നല്‍കുമെന്ന് ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി അറിയിച്ചു.
ഒരാള്‍ക്ക് 800 ദിര്‍ഹമിന്റെ ഷോപ്പിംഗ് കാര്‍ഡാണ് സൗജന്യമായി നല്‍കുന്നത്. കാര്‍ഡ് ഉപയോഗിച്ച് ലുലുവില്‍ നിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങാവുന്നതാണ്. നിര്‍ധനരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
നിര്‍ധനര്‍ക്കുവേണ്ടിയു ള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അതിന് എളിയ നിലയിലുള്ള താങ്ങായാണ് റമസാനില്‍ ലുലുവിന്റെ സഹായം. 5,000 കുടുംബങ്ങള്‍ക്ക് ഷോപ്പിംഗ് കാര്‍ഡ് നല്‍കും.
തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റിയുമായി സഹകരിക്കുന്നത്. ഇതിന് ചാരിറ്റി ആന്റ് ഹ്യുമനിറ്റേറിയന്‍ വൈസ് ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹയോട് നന്ദി പറയുന്നു.
റമസാനില്‍ 200 ഓളം അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന നിലപാട് ലുലു സ്വീകരിച്ചിട്ടുണ്ട്.
ചില ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം വിലയിളവ് നല്‍കും. റമസാന്‍ കിറ്റ് ഏര്‍പ്പെടുത്തും- എം എ യൂസുഫലി പറഞ്ഞു. ലുലുവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ അങ്ങേയറ്റം വിലമതിക്കുന്നതായി ഇബ്‌റാഹീം ബൂമില്‍ഹ പറഞ്ഞു. ലുലു ഡയറക്ടര്‍ എം എ സലീം, സാലിഹ് സഹര്‍ അല്‍ മസ്‌റൂ ഇ പങ്കെടുത്തു.

Latest