Connect with us

Gulf

വെള്ളം കുടിക്കൂ; മാനസിക സമ്മര്‍ദം അകറ്റൂ

Published

|

Last Updated

ദുബൈ: ചൂടുകാലത്ത് മതിയായ തോതില്‍ വെള്ളം കുടിക്കണമെന്ന വ്യാപക ബോധവത്കരണം നടത്തുമെന്ന് ദുബൈ നഗരസഭാ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ സുഹൂര്‍ അല്‍ സബാഹ് അറിയിച്ചു.
“വാട്ടര്‍ ആന്റ് ഓക്‌സിജന്‍” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ബോധവത്കരണം. വെള്ളം നിറച്ച കുപ്പികള്‍ തൊഴിലാളികള്‍ക്കും മറ്റും വിതരണം ചെയ്യും. ഇതോടൊപ്പം ധാരാളം വെള്ളം കുട്ടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖയും വിതരണം ചെയ്യും. വെള്ളം കുടിച്ചാല്‍ മാനസിക സമ്മര്‍ദം കുറക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന്റെ മൂന്നില്‍ രണ്ട് ജലമാണ്. തലച്ചോറിന്റെ 90 ശതമാനം വെള്ളം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. ശുദ്ധജലവും ശുദ്ധവായുവും ദൈനംദിന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരളവോളം പരിഹാരമാണെന്നും സുഹൂര്‍ അല്‍ സബാഹ് അറിയിച്ചു.

 

Latest